പരിയാരം: കാരക്കുണ്ടിൽ ചെങ്കൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. ചെങ്കൽ ലോറി ഡ്രൈവർ അരിപ്പാമ്പ്ര റഹ്മാനിയ മസ്ജിദിനു സമീപം താമസിക്കുന്ന സി. ബഷാർ (22) ആണ് മരിച്ചത്.
അരിപ്പാമ്പ്രയിലെ അഭിഷിത്ത് (19), ആസാം സ്വദേശി നജിറുൽ (26) ചീമേനി സ്വദേശി റോബിൻസ് (37) എന്നിവർക്കാണു പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം. പരിക്കേറ്റ അഭിഷിത്ത്, നജിറുൾ എന്നിവരെ ആദ്യം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. റോബിൻസ് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
അരിപ്പാമ്പ്രയിലെ സി. അബ്ദുൾ സലാം-പി. ആയിഷാബി ദമ്പതികളുടെ മകനാണ് മരിച്ച ബഷാർ. സഹോദരങ്ങൾ: ബഹീജ്, ഫാത്തിമത്തുൽ ഷദ.